കുളത്തുപ്പുഴ: ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി ഉത്തരവ് വന്ന് നാളുകള്‍ കഴിഞ്ഞിട്ടും പല പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്തിരുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു.
സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതി നടത്തിയത്.കുളത്തൂപ്പുഴ പഞ്ചായത്തിലെ പൊതുനിരത്തുകളില്‍ അനധികൃതമായും അപകടകരമായും പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ സ്ഥാപിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്പെടയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.