ചൂല്‍ വാങ്ങാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി, വീട്ടിലെത്തിയപ്പോള്‍ മദ്യം നല്കി, വൃദ്ധ കരഞ്ഞുവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി, കുളത്തുപ്പുഴയില്‍ നടന്നത്

ചൂല്‍ വില്‍പ്പനക്കാരിയായ വൃദ്ധയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുകര മഠത്തില്‍ പുരയിടത്തില്‍ നടേശനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചൂലുകള്‍ നിര്‍മ്മിച്ച് വിറ്റ് ജീവിക്കുന്ന പ്രദേശവാസിയായ വൃദ്ധയെ ചൂല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ച് വരുത്തി മദ്യം കുടിക്കാന്‍ പ്രേരിപ്പിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഒടിക്കൂടിയപ്പോഴേക്കും അവിടെ നിന്ന് കടന്ന നടേശന്‍ പാലോട്ട് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് കുളത്തൂപ്പുഴ എസ്.ഐ. എം.ജി. വിനോദും സംഘവും പിടികൂടിയത്. കടയ്ക്കല്‍ വട്ടത്താമര സ്വദേശിയായ നടേശന്‍ ഏറെനാളായി കുളത്തൂപ്പുഴയില്‍ വാടകയ്ക്ക താമസിച്ച് വരികയാണ്.

Related posts