കുളത്തൂപ്പുഴ: കുളത്തുപ്പുഴ അഞ്ചൽ പ്രദേശത്ത് വനഭാഗത്ത് കൂടികടന്ന് പോകുന്ന ഗ്രാമീണ റോഡുകൾ പൊതുജനങ്ങളുടെ സൗകര്യാർത്ഥം വീതികൂട്ടി യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി തടസങ്ങൾനീക്കി വനം വകുപ്പിൻെറ അനുമതി ലഭ്യാമാക്കുമെന്ന് വനം മന്ത്രി കെ.രാജു.
അമ്പതേക്കറിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒാണം ഫെസ്റ്റ് സാസ്കാരിക സമ്മേളനം ഉദ്ഘാടം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.വൈദ്യുതി എത്തിപ്പെടാത്തമേഖലകളിൽ വെളിച്ചമെത്തിക്കാനും, വനമേഖലയിലെ എല്ലാകുടുംബങ്ങൾക്കും കൈവശഭൂമിക്ക് പട്ടയംലഭ്യാമാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മലയോരഹൈവേയുടെ നിർമ്മാണം തടസങ്ങൾ നീക്കി ആറുമാസത്തിനകം പൂർത്തിയാക്കി നാടിനു സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. വിവിധ കായിക-കലാപരിപാടികളും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി അധ്യക്ഷതവഹിച്ചയോഗത്തിൽ വൈസ്പ്രസിഡൻറ് സാബുഎബ്രഹാം മുഖ്യപ്രഭാഷണം നടത്തി .
ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ, വിഷ്ണു ബി.എസ്,ടി.ബാബു, സുനിൽസാം, കെ. ശശിധരന്, തങ്കപ്പൻകാണി ,ജിനു.കെ, ഉഷാകുമാരി, ഒാമനകുട്ടൻ,അഫ്സൽഖാൻ,ഒ.വിമല, എന്നിവർ പ്രസംഗിച്ചു.