കുളത്തുപ്പുഴയിൽ നിന്ന് പാ​ക് നി​ര്‍​മി​ത വെ​ടി​യു​ണ്ട ല​ഭി​ച്ചി​ട്ട് നാ​ല് മാ​സം; അന്വേഷണം എങ്ങുമെത്തിയില്ല


കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ മു​പ്പ​ത​ടി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും പാ​കി​സ്ഥാ​ന്‍ നി​ര്‍​മി​ത വെ​ടി​യു​ണ്ട​ക​ള്‍ ല​ഭി​ച്ചി​ട്ട് നാ​ലു​മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

12 പാ​ക് നി​ര്‍​മ്മി​ത വെ​ടി​യു​ണ്ട​യും, 2 ചൈ​നീ​സ് നി​ര്‍​മി​ത​മാ​യ വെ​ടി​യു​ണ്ട​ക​ളു​മ​ട​ക്കം 14 വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 ന് ​പ്ര​ധാ​ന പാ​ത​യോ​ര​ത്ത് നി​ന്നും ക​ണ്ടെ​ടു​ക്കു​ന്ന​ത്. ആ​ദ്യം നി​സാ​ര​വ​ല്‍​ക്ക​രി​ച്ച കേ​സി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ പാ​കി​സ്ഥാ​ന്‍ നി​ര്‍​മി​ത​മാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി മാ​റി.

കേ​സി​ല്‍ ചി​ല നി​ര്‍​ണ്ണാ​യ​ക സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ത​ല​വ​ന്‍ എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യും സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ ത​ല​വ​ന്‍ അ​നൂ​പ്‌ ജോ​ണ്‍ കു​രു​വി​ള​യും അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

കൊ​ച്ചി​യി​ല്‍ നി​ന്നും എ​ന്‍​ഐ​എ സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. അ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി കേ​സ് സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന അ​ന്വേ​ഷി​ച്ച് ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്നും മ​റ്റൊ​രു ഏ​ജ​ന്‍​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ല്ല​ന്നും വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​നാ​യി റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രേ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. എ​ന്നാ​ല്‍ കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു നാ​ല് മാ​സം പി​ന്നി​ടു​മ്പോ​ഴും വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

മാ​ത്ര​മ​ല്ല വെ​ടി​യു​ണ്ട ക​ണ്ടെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ഇ​പ്പോ​ഴും ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്‌ അ​ന്വേ​ഷ​ണ സം​ഘം. വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തെ മൊ​ബൈ​ല്‍​ഫോ​ണ്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കു​ള​ത്തു​പ്പു​ഴ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ വി​മു​ക്ത ഭ​ട​ന്മാ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. എ​ന്നാ​ല്‍ ഒ​ന്നി​ലും തു​മ്പ് ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നോ​ട​കം ത​ന്നെ കേ​സ് എ​ന്‍​ഐ​എ​ക്ക് കൈ​മാ​റ​ണം എ​ന്ന് വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ചി​ല രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ഇ​തി​നോ​ട​കം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ര്‍​ന്നാ​ല്‍ യ​ഥാ​ര്‍​ത്ഥ കു​റ്റ​വാ​ളി​ക​ള്‍ ര​ക്ഷ​പെ​ടു​മെ​ന്നാ​ണ് ഇ​ക്കൂ​ട്ട​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment