മാനന്തവാടി: പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനോടു പ്രതികരിച്ച യുവതികളെ അസഭ്യം വിളിച്ചതു ചോദ്യംചെയ്ത മധ്യവയസ്കനെ സംഘംചേര്‍ന്നു മര്‍ദിച്ച കേസില്‍ അഞ്ചു പേര് അറസ്റ്റില്‍.
എള്ളുമന്ദം വെള്ളരിപ്പാലം നിനോജ്(40), മൂലപ്പീടിക അനൂപ്(33), അനീഷ്(38), ബിനീഷ്(41), വെങ്ങാരംകുന്ന് അജീഷ്(40) എന്നിവരാണ് അറസ്റ്റില്‍. മാനന്തവാടി കണ്ടെയ്ന്മെന്റ്് സോണായതിനാല്‍ പ്രതികളെ 14 ദിവസത്തെ ഗൃഹനിരീക്ഷണത്തിലാക്കി.
ഗൃഹനിരീക്ഷണം കഴിഞ്ഞതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മെയ് എട്ടിനു എള്ളുമന്ദത്താണ് കേസിനു ആസ്പദമായ സംഭവം. കോട്ടയത്തു ജേണലിസം പഠിക്കുന്ന യുവതികളില്‍ ഒരാളുടെ പിതാവിനെയാണ് അഞ്ചംഗസംഘം മര്‍ദിച്ചത്.
സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്. യുവതികളും മധ്യവയസ്കനും പോലീസില്‍ പരാതി നല്‍കിയിരുന്നു.