ബാലരാമപുരം: ലോഡ്ജ് മുറിയില്‍ നിന്നും അയല്‍ വീട്ടില്‍ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍.തമിഴ്നാട് രാജപാളയം സ്വദേശി രമേഷ്(46) ആണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് ലോഡ്ജിന് സമീപത്തിലെ വീട്ടിലെ സ്ത്രീകള്‍ കുളിക്കുന്നത് പകര്‍ത്തിയത്.
താമസിക്കുന്ന ലോഡ്ജിലെ മുറിയുടെ ജനല്‍ തുറന്ന് സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ പകര്‍ത്തുകയായിരുന്നു. മെബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമയും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.