കൊല്ലം : സോഷ്യമീഡിയയിൽ ലൈക്ക് കൂട്ടാൻ കാണിച്ച പരിപാടി പൊല്ലാപ്പായി. രണ്ട് യുവാക്കൾ ഓടിക്കൊണ്ടിരുന്ന ബൈക്കി ലിരുന്ന് സോപ്പ് തേച്ച് കുളിച്ചത് സോഷ്യൽ മീഡയ യിൽ വൈറലായി മാറി യപ്പോൾ പോലീസ് അവരെ നൈസായിട്ട് പൊക്കി.
സിനിമ പറന്പ് സ്വദേശികളായ അജ്മൽ ,ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചുകൊണ്ട് വാഹമോടിച്ചത്.
പോലീസ് ഇവരെ കൈയോടെ പൊക്കിയപ്പോൾ ന്യായീകരണം നിരത്തി. വൈകുന്നേരം കളികഴിഞ്ഞുവന്നപ്പോൾ മഴതുടങ്ങി. പിന്നെ അങ്ങ് കുളിക്കാമെന്നു കരുതിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.