ശ​ബ​രി​മ​ല​യി​ൽനി​ന്നു മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം; മ​രണം എട്ട് ആയി

കുമ​ളി : കു​മ​ളി​ക്ക് സ​മീ​പം ത​മി​ഴ്നാ​ട്ടി​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും മ​ട​ങ്ങി​യ തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 8 പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ലെ ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​

കേ​ര​ള ത​മി​ഴ് നാ​ട് അ​തി​ത്തി​യാ​യ കു​മ​ളി​യി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ട്ടാ​ര​ക്ക​ര ദി​ണ്ഢു​ക്ക​ൽ ദേ​ശീ​യ പാ​ത​യി​ലെ പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും ത​മി​ഴ് നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു പോ​കു​ന്ന പെ​ൻ സ്റ്റോ​ക്കു​ക​ളി​ലൊ​ന്നി​നു മു​ക​ളി​ലേ​ക്കാ​ണ് കാ​ർ വീ​ണ​ത്.

ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ പ​ത്തു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ൽ ഇ​ട​ച്ച​പ്പോ​ൾ വാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു വ​യ​സ്സു​കാ​ര​ൻ ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി ഹ​രി​ഹ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ കാ​ര്യ​മാ​യ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ഒ​രു വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഒ​പ്പം വി​വ​രം കു​മ​ളി പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഉ​ട​ൻ ത​ന്നെ കു​മ​ളി സി​ഐ ജോ​ബി​ൻ ആ​ൻ​റ​ണി​യി​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും നാ​ട്ടു​കാ​രം സം​ഭ​വം സ്ഥ​സ​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്തം തു​ട​ങ്ങി.

ത​മി​ഴ് നാ​ട് പോ​ലീ​സും ഫ​യ​ർ ഫോ​ഴ​സും ര​ക്ഷാ​പ്ര​വ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ര​ണ്ടു പേ​രെ ഉ​ട​ൻ ത​ന്നെ ക​മ്പ​ത്തു​ള്ള ആ​ശ​പ​ത്രി​യി​ലേ​ക്കും അ​വി​ടെ നി​ന്നും തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​മെ​ത്തി​ച്ചു.

പൈ​പ്പി​നു മു​ക​ളി​ൽ​ത​ല​കീ​ഴാ​യി മ​റി​ഞ്ഞു കി​ടന്നി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക്കി​ട​ന്ന മൂ​ന്നു പേ​രെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഏ​ഴു പേ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ന്തി​പ്പ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ശി​വ​കു​മാ​ർ (45),വി​നോ​ദ് (43),നാ​ഗ​രാ​ജ് ( 50,ഗോ​പാ​ല കൃ​ഷ്ണ​ൻ (42)ക​ന്നി​ച്ചാ​മി, ക​ലാ​ശെ​ൽ​വ​ൽ, ദേ​വ​ദാ​സ് ,മു​നി​യാ​ണ്ടി

. എ​ന്നി​വ​രും ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​യും വാ​ഹ​ന​ത്തി​ൻ​റെ ഡ്രൈ​വ​റു​മാ​യ ഗോ​പാ​ൽ സ്വാ​മി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല .

മൃ​ത​ദേ​ഹ​ങ്ങ​ൾ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഹ​രി​ഹ​ര​നെ​യും തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment