അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിൽ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് തടിച്ചുകൂടിയത് നൂറുകണക്കിന് സ്ത്രീകൾ.
അഹമ്മദാബാദിലെ സനാന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. ബാലിയദേവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ കുംഭകുടവുമായാണ് ആൾഅകലംപോലും പാലിക്കാതെ നൂറുകണക്കിന് സ്ത്രീകൾ എത്തിയത്.
സംഭവത്തിൽ ഗ്രാമമുഖ്യൻ ഉൾപ്പെടെ 23 പേർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു ചടങ്ങ് നടന്നത്.
കോവിഡിൽനിന്നും രക്ഷപ്പെടാനാണ് ഘോഷയാത്ര നടത്തിയതെന്ന് ഗ്രാമവാസികൾ പറയുന്നു.
താക്കൂർ വിഭാഗമാണ് ചടങ്ങ് നടത്തിയത്. സമുദായ ദേവതയായ ബാലിയാദേവിലേക്ക് കുടത്തിൽ വെള്ളം നിവേദിച്ചാൽ ദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം.
അനുമതിയില്ലാതെയാണ് ചടങ്ങ് നടത്തിയതെന്ന് പോലീസ് പറയുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആരാധനാലയങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
പല പ്രദേശങ്ങളിലും രാത്രി യാത്രക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.