യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ! ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ മുങ്ങി; സ​​മീ​​പ​​ത്ത് ഒ​​രു എ​​ഴു​​ത്തും കു​​ട​​യും ലേ​​ഡീ​​സ് ബാ​​ഗും; സംഭവത്തെക്കുറിച്ച് നാട്ടുകാരും ബന്ധുക്കളും പറയുന്നത് ഇങ്ങനെ…

കു​​മ​​ര​​കം: യു​​വാ​​വി​​നെ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. അം​​ബി​​കാ മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പം മാ​​ന്പ്ര​​യി​​ൽ ഹേ​​മാ​​ല​​യ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ഗി​​രീ​​ഷി​​ന്‍റെ മ​​ക​​ൻ ഗോപി വി​​ജ​​യി (19)യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​ന് പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്ത് ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പി​​ന്‍റെ ചി​​റ​​യി​​ൽ ചീ​​പ്പി​​ന്‍റെ സ​​മീ​​പ​​ത്തെ മ​​ര​​ത്തി​​ൽ തൂ​​ങ്ങി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഒ​​രു പെ​​ണ്‍​കു​​ട്ടി​​ക്കൊ​​പ്പം യു​​വാ​​വ് രാ​​വി​​ലെ ഇ​​വി​​ടേ​​ക്ക് വ​​രു​​ന്ന​​ത് പ​​ല​​രും ക​​ണ്ടി​​രു​​ന്നു. സ​​മീ​​പ​​ത്ത് ഒ​​രു എ​​ഴു​​ത്തും കു​​ട​​യും ലേ​​ഡീ​​സ് ബാ​​ഗും ക​​ണ്ടെ​​ത്തി.

കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഈ ​​പെ​​ണ്‍​കു​​ട്ടി​​യു​​ടേ​​തെ​​ന്നു ക​​രു​​തു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണ്‍ ബാ​​ഗി​​ൽ നി​​ന്നും ക​​ണ്ടെ​​ത്തി.

പി​​ന്നീ​​ട് മാ​​ലി​​ക്കാ​​യ​​ൽ ഭാ​​ഗ​​ത്തു നി​​ന്നും ഒ​​രു മാ​​സ്കും ക​​ർ​​ച്ചീ​​ഫും ക​​ണ്ടെ​​ത്തി. ഇ​​തു കാ​​ണാ​​താ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടേ​​താ​​ണെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ സ്ഥി​​രീ​​ക​​രി​​ച്ചു.

ഗോ​​പി​​യു​​ടെ നി​​ർ​​ദേ​​ശം ധി​​ക്ക​​രി​​ച്ച് പെ​​ൺ​​കു​​ട്ടി ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ഴ്സിം​​ഗ് പ​​ഠ​​ന​​ത്തി​​നാ​​യി പോ​​യ​​തി​​ൽ മ​​നം​​നൊ​​ന്താ​​ണ് ഇ​​യാ​​ൾ തൂ​​ങ്ങി മ​​രി​​ച്ച​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​താ​​യി ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

തു​​ട​​ർ​​ന്ന് ഈ ​​പ്ര​​ദേ​​ശ​​ത്ത് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും പെ​​ണ്‍​കു​​ട്ടി​​യെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​വി​​ടം നി​​റ​​യെ കു​​റ്റി​​ക്കാ​​ടും ച​​തു​​പ്പു​​നി​​ല​​ങ്ങ​​ളു​​മാ​​യ​​തി​​നാ​​ൽ തെ​​ര​​ച്ചി​​ൽ ദു​​ഷ്ക​​ര​​മാ​​ണ്.

വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഡോ​​ഗ് സ്ക്വാ​​ഡും എ​​ത്തി​​യി​​രു​​ന്നു. പോ​​ലീ​​സ് നാ​​യ് ക​​വ​​ണാ​​റ്റി​​ൻ​​ക​​ര പാ​​ലം വ​​രെ ഓ​​ടി​​യെ​​ത്തി.

വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ അ​​നൂ​​പ് കൃ​​ഷ്ണ, എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ൽ രാ​​ത്രി എ​​ട്ടോ​​ടെ അ​​വ​​സാ​​നി​​പ്പി​​ച്ചു.

ഇ​​ന്നു രാ​​വി​​ലെ തി​​ര​​ച്ചി​​ൽ പു​​ന​​രാ​​രം​​ഭി​​ക്കും. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ മാ​​താ​​വ്: ആ​​ശ. സ​​ഹോ​​ദ​​രി: ദേ​​വു.

Related posts

Leave a Comment