കു​മ​ര​കം ബോ​ട്ട് ദു​ര​ന്തം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് 22 വ​യ​സ്


കു​മ​ര​കം: കേ​ര​ള​ത്തെ ക​ണ്ണീ​ർ​ക്ക​ട​ലി​ലാ​ഴ്ത്തി​യ കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 22 വ​യ​സ്. 2002 ജൂ​ലൈ 27 നാ​ണ് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ 29 മ​നു​ഷ്യ ജീ​വ​നു​ക​ൾ മു​ങ്ങി​മ​രി​ച്ച​ത്.

മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്നു രാ​വി​ലെ 5.45ന് ​നി​റ​യെ ആ​ളു​ക​ളു​മാ​യി പു​റ​പ്പെ​ട്ട സ​ർ​ക്കാ​ർ ബോ​ട്ട് രാ​വി​ലെ 6:10 ന് ​കു​മ​ര​ക​ത്തെ​ത്താ​ൻ കേ​വ​ലം ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് അ​ടി​ത്ത​ട്ടി​ലൂ​ടെ വെ​ള്ളം ക​യ​റി വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ മു​ങ്ങി​ത്താ​ണ​ത്.

ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​ൻ കോ​ട്ട​യ​ത്തേ​ക്ക് പോ​കാ​നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​യി​രു​ന്നു ബോ​ട്ടി​ൽ അ​ധി​ക​വും. ഒ​പ്പം സ്ഥി​രം യാ​ത്ര​ക്ക​രാ​യ മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രും ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.

എ​ണ്ണ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​യ​റി​യ​തോ​ടെ, അ​ത് താ​ങ്ങാ​നു​ള്ള ശേ​ഷി ത​ടി കൊ​ണ്ട് നി​ർ​മി​ച്ച കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബോ​ട്ടി​ന് ഇ​ല്ലാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണം.

ബോ​ട്ടി​ന്‍റെ പ​ല​ക ഇ​ള​കി​യാ​ണ് വെ​ള്ളം ക​യ​റി​യ​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കു​മ​ര​കം​കാ​രു​ടെ മ​ന​സി​ൽ ഒ​രു തീ​രാഃ​ദു​ഖ​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ് ഇ​ന്നും ആ ​ദു​ര​ന്തം.

Related posts

Leave a Comment