കുമരകം: കോവിഡ് വ്യാപനം നിയന്ത്രിതമാകാത്ത സാഹചര്യത്തിൽ കുമരകത്തും പ്രദേശങ്ങളിലും ഇന്നു മുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരിശോധനകൾ ശക്തമാക്കിത്തുടങ്ങി.
ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഇന്നു മുതൽ 30 വരെ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള ആവശ്യ സാധനങ്ങൾ വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയായിരിക്കും തുറന്നു പ്രവർത്തിക്കുക.
പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന വാർഡ് തലങ്ങളിലും നടത്തും.
ചന്തക്കവലയിലെ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധന കുടുതൽ ശക്തമാക്കും. വ്യക്തമായ രേഖകളില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല.
നിയമ ലംഘകർക്കെതിരേ കടുത്ത നടപടികൾ ഉണ്ടാകും. കോവിഡ് കേസുകൾ കുറയാത്ത പക്ഷം സന്പൂർണ ലോക്ഡൗണും പരിഗണനയിലുണ്ട്.