കു​മ​ര​ക​ത്തും പ​ക്ഷി​പ്പ​നി; കോ​ട്ട​യ​ത്ത് അ​തീ​വ ജാ​ഗ്ര​ത; 4000 താ​റാ​വു​ക​ളെ കൊ​ന്ന് സം​സ്ക​രി​ക്കേ​ണ്ടി വ​രുമെന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്


കോ​ട്ട​യം: കു​മ​ര​ക​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ത്രി​ത​ല പ​ഞ്ചാ​യ​ത്തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

കു​മ​ര​ക​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ബാ​ങ്ക് പ​ടി പ്ര​ദേ​ശ​ത്തെ ര​ണ്ടി​ട​ങ്ങ​ളി​ലെ താ​റാ​വു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സ് ലാ​ബി​ൽ അ​യ​ച്ച ര​ണ്ടു സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണു പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ക്ഷി​ക​ളെ കൊ​ന്നു സം​സ്ക​രി​ക്കു​ന്ന ന​ട​പ​ടി ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ സേ​ന രാ​വി​ലെ സ്ഥ​ല​ത്ത് എ​ത്തി. സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞു താ​റാ​വു​ക​ളെ കൊ​ല്ലു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

4000 താ​റാ​വു​ക​ളെ കൊ​ന്ന് സം​സ്ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നും പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി്ട്ടു​ണ്ട്.
പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ ക​ട്ട​മ​ട പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 5708 താ​റാ​വു​ക​ളെ കൂ​ടി കൊ​ന്നു സം​സ്ക​രി​ച്ചു. കു​ട​വെ​ച്ചൂ​ർ അ​ഭി​ജി​ത്ത്ഭ​വ​നി​ൽ മ​ദ​ന​ന്‍റെ​യും(3000), ഒ​റ്റി​യാ​നി​ച്ചി​റ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും(425 എ​ണ്ണം), മൂ​ല​ശേ​രി സു​നി​മോ​ന്‍റെ​യും(1500) മി​ത്രം​പ​ള്ളി ബൈ​ജു​വി​ന്‍റെ​യും (783) താ​റാ​വു​ക​ളെ​യു​മാ​ണ് ദ്രു​ത​ക​ർ​മ സേ​ന കൊ​ന്നു സം​സ്ക​രി​ച്ച​ത്. ദ്രു​ത​ക​ർ​മ​സേ​ന​യു​ടെ പ​ത്തു സം​ഘ​ങ്ങ​ളെ വെ​ച്ചൂ​രി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്. ഇ​ന്നു പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
ക​ല്ല​റ, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ക്ഷി​ക​ളെ കൊ​ന്നു സം​സ്കരി​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടെ അ​ണു​ന​ശീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നു. ബു​ധ​നാ​ഴ്ച മൂ​ന്നി​ട​ങ്ങ​ളി​ലാ​യി 11268 താ​റാ​വു​ക​ളെ കൊ​ന്നു സം​സ്ക​രി​ച്ചി​രു​ന്നു. ഇ​ത​ട​ക്കം ഇ​ന്ന​ലെ​വ​രെ മൊ​ത്തം 16,976 താ​റാ​വു​ക​ളെ​യാ​ണ് ദ്രു​ത​ക​ർ​മ്മ സേ​ന കൊ​ന്നു സം​സ്ക​രി​ച്ച​ത്.

Related posts

Leave a Comment