ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​നേ​ടിയ കുമരകത്തിനു പുത്തൻ പ്രതീക്ഷകൾ; ജ​ലാ​ശ​യ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ന്ന​വി​ധ​ത്തി​ൽ നവീകരിക്കാൻ പദ്ധതി

kumarakomകോ​ട്ട​യം: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​നേ​ടി കോ​ട്ട​യം കു​മ​ര​ക​ത്തി​നു പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. കു​മ​ര​ക​ത്തെ ജ​ലാ​ശ​യ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ന്ന​വി​ധ​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ടൂ​റി​സം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കു​ക. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

കു​മ​ര​കം ബോ​ട്ട് ജെ​ട്ടി​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫെ​സി​ലി​റ്റി സെ​ന്‍റ​ർ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​മ​ര​കം പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ള്ളി​ച്ചി​റ- നേ​രേ​മ​ട റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​റു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​മാ​യി ടൂ​റി​സം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു പ​ദ്ധ​തി​ക്ക് 4.65 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്.

കു​മ​ര​ക​ത്തെ ബോ​ട്ടിം​ഗി​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടേ​യും വി​ക​സ​ന​ത്തി​നാ​യി 3.04 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ പു​തി​യ ബോ​ട്ടു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​മ​ര​ക​ത്തി​ന്‍റെ സൗ​ന്ദ​ര്യ വ​ത്ക്ക​ര​ണ​ത്തി​നാ​യി 2.44 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്രം മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക. കു​മ​ര​ക​ത്തെ ഗൊ​ങ്ങി​നി​ക്ക​രി വ്യൂ ​പോ​യി​ന്‍റി​ൽ വാ​ർ​ത്താ വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ്ഥ​ല​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി 75 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​വ​ണാ​റ്റി​ൻ​ക​ര​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി 3.52 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു​ക്കു​ന്ന ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ക​യാ​ണ്.

കോ​ട്ട​യ​ത്തെ നാ​ലു​മ​ണി​ക്കാ​റ്റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള​ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് 6.65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ജി​ല്ല​യു​ടെ ഇ​ല്ലി​ക്ക​ൽ ക​ല്ല് ടൂ​റി​സം കേ​ന്ദ​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ കോ​ടി​മ​ത​യി​ലു​ള​ള വാ​ട്ട​ർ പാ​ർ​ക്കി​ൽ ബോ​ട്ടിം​ഗ്, വാ​ട്ട​ർ സ്കൂ​ട്ട​ർ, ബ​നാ​നാ​റൈ​ഡ് തു​ട​ങ്ങി​യ​വ​ക്കു​ള​ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് വ​ട​യാ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​വും ഡി​ടി​പി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts