കുടിവെള്ളം തായോ കുടിവെള്ളം തായോ..! ജീ​വി​തം വെ​ള്ള​ത്തി​നു ന​ടു​വി​ൽ; കു​ടി​ക്കാ​ൻ ഒ​രു തു​ള്ളി​പോ​ലും ഇല്ല; കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോടി നാട്ടുകാർ

water-lകു​മ​ര​കം: വെ​ള്ള​ത്തി​നു ന​ടു​വി​ലാ​ണു ജീ​വി​ത​മെ​ങ്കി​ലും കു​ടി​ക്കാ​ൻ ഒ​രു തു​ള്ളി​പോ​ലും ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ് ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ. കു​മ​ര​കം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ദാ​ഹ​ജ​ല​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന​ത്.34 കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​ട​പ്പാ​ക്കി​യ തി​രു​വാ​ർ​പ്പ്കു​മ​ര​കം ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ലൂ​ടെ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ല​ഭി​ക്കു​ന്ന​ത് ഉ​പ്പു​വെ​ള്ളം.

ക​ന​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് വ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പു​ള്ള മ​ലി​ന​ജ​ല​മാ​ണു​ള്ള​ത്. അ​തി​നാ​ൽ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ളം വി​ല​യ്ക്ക് വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.ഇ​രു​പ്പൂ നെ​ൽ​കൃ​ഷി​ക്കാ​യി നി​ർ​മി​ച്ച ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍​റെ അ​ടി​യി​ലൂ​ടെ യ​ഥേ​ഷ്ടം ഉ​പ്പു​വെ​ള്ളം ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ പു​ഞ്ച​കൃ​ഷി ന​ശി​ക്കു​ന്ന​തി​നോ​ടൊ​പ്പം കു​ടി​വെ​ള്ള​വും കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഷ​ട്ട​റി​ന​ടി​യി​ൽ ക​രി​ങ്ക​ല്ലു​വ​ച്ച് നീ​രൊ​ഴു​ക്കു​ണ്ടാ​ക്കി ചെ​മ്മീ​ൻ വീ​ശി​പ്പി​ടി​ക്കു​ന്ന​തി​നു ത​ട​യി​ടാ​ൻ ന​ട​പ​ടി​ക​ളി​ല്ല.

ഷ​ട്ട​ർ പൂ​ർ​ണ​മാ​യി ഇ​ട്ടി​ട്ടും കു​ട്ട​നാ​ട​ൻ തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു.​താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ൽ നി​ന്നും പമ്പു ചെ​യ്യു​ന്ന വെ​ള്ളം ചെ​ങ്ങ​ളം കു​ന്നും​പു​റ​ത്തു​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍​റി​ൽ ശു​ദ്ധീ​ക​രി​ച്ചാ​ണ് കു​മ​ര​ക​ത്തും തി​രു​വാ​ർ​പ്പി​ലും വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ൽ ഉ​പ്പു​വെ​ള്ളം എ​ത്തി​യ​തോ​ടെ ഇ​പ്പോ​ൾ വെ​ള്ളൂ​പ്പ​റ​മ്പി​ൽ നി​ന്നാ​ണ് വെ​ള്ളം പ​മ്പു ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളൂ​പ്പ​റമ്പി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ലും ന​ല്ല ശ​ത​മാ​നം ഉ​പ്പു​ര​സം ഉ​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ ആ​റ്റി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ ഓ​രു​മു​ട്ട് ഇ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഒ​റ്റ ഓ​രു​മു​ട്ടു​പോ​ലും ഇ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മാ​സം ഓ​രു​മു​ട്ടു​ക​ൾ ഇ​ട​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ന്നും ലെ​റ്റ​ർ ന​ൽ​കി​യി​രു​ന്നു.

‌ ഓ​രു​മു​ട്ട് ഇ​ടാ​ൻ ബാ​ധ്യ​ത​യു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഓ​രു​മു​ട്ടി​ടാ​ത്ത​താ​ണ് പൈ​പ്പു വെ​ള്ളം ഉ​പ്പു​ള്ള​താ​കാ​ൻ കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍​റ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു.​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ലും ഉ​പ്പു​ര​സം മാ​റു​ക​യി​ല്ലെ​ന്നാ​ണു വാ​ട്ട​ർ അ​ഥോ​റ്റി​റ്റി പ​റ​യു​ന്ന​ത്. കു​ടി​ക്കാ​നും മ​റ്റ് വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ളം വി​ല​യ്ക്ക് വാ​ങ്ങു​ക​യാ​ണ് ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ. 500 ലി​റ്റ​ർ വെ​ള്ള​ത്തി​ന് 150 രൂ​പാ മു​ത​ൽ 250 രൂ​പാ വ​രെ​യാ​ണ് നി​ല​വി​ലെ വി​ല.

Related posts