മുക്കം: കാരശേരി കുമാരനെല്ലൂർ വില്ലേജ് ഓഫീസർക്കെതിരെ വീണ്ടും പരാതി. ഇന്നലെയാണ് പരാതിയുമായി കൂടുതൽ പേർ എത്തിയത്. പിതാവ് ഉപേക്ഷിച്ച് പോയ മരഞ്ചാട്ടി സ്വദേശിയായ വിദ്യാർഥിനി കമ്യൂണിറ്റി സർട്ടിഫിക്കറ്റിനായെത്തിയപ്പോൾ വിദ്യാർഥിനിയെ നിരവധി പേരുടെ മുന്നിൽ വച്ച് അപമാനിച്ചതായാണ് പരാതി.
അപമാനം സഹിച്ചും സർട്ടിഫിക്കറ്റിനായി കാത്തിരുന്ന വിദ്യാർഥിനിയോട് എറെ സമയത്തിന് ശേഷം പിതാവ് ഉപേക്ഷിച്ച് പോയി എന്നതിന് 2 സാക്ഷികൾ വേണമെന്നറിയിക്കുകയും അതു പ്രകാരം സാക്ഷികളേയുമായെത്തിയപ്പോൾ വീണ്ടും ഏറെ നേരം കാത്ത് നിർത്തിയതായും വിദ്യാർഥിനി പറഞ്ഞു.
പ്രായമായ ഒരാളെയും ജോലിക്ക് പോയ മറ്റൊരാളേയുമായി എത്തിയ പെൺകുട്ടി ഏറെ കാത്തിരുന്നങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചതുമില്ല. സംഭവത്തിൽ വിദ്യാർത്ഥിനി പട്ടികജാതി വകുപ്പു മന്ത്രിക്കും മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസർക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്.
വീടിന്റെ മുറ്റം കാലവർഷത്തിൽ തകർന്നതിന് പരാതി നൽകാനെത്തിയ സ്വദേശിനിക്കും ഇവിടെ നിന്ന് ദുരനുഭവമാണ് ഉണ്ടായത്. അതേസമയം വില്ലേജ് ഓഫീസർക്കെതിരെ ഇന്നലെയും പ്രതിഷേധവുമായി സിപിഎം പ്രവർത്തകരെത്തി. ബ്ലോക്ക് പഞ്ചായത്തംഗം വി. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ജയപ്രകാശ് പറഞ്ഞു. ചു