കൊല്ലം : മഹാകവി കുമാരനാശാന്റെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ കൊല്ലത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ബോട്ട് ജെട്ടിയ്ക്ക് സമീപം സർക്കാർ അനുവദിച്ച ഭൂമിയിൽ അതിർത്തി നിർണയകല്ല് സ്ഥാപിച്ചു. കാവ്യകൗമുദി നിയമാനുസൃതം പാട്ടത്തുക ഒടുക്കി ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി നിർണയിച്ച സ്ഥലത്ത് ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരും രക്ഷാധികാരി എം.ജി.കെ. നായരും ചേർന്ന് വ്യാപ്തി നിർണയകല്ല് (സർവേകല്ല്) സ്ഥാപിച്ച് പ്രതിമാനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കൊല്ലം ഇൻലാന്റ് നാവിഗേഷൻ അസി. എക്സി. എഞ്ചിനീയർ ജോയ് ജനാർദ്ദനൻ, വൈസ് പ്രസിഡന്റുമാരായ ബോബൻ നല്ലില, വിജയശ്രീമധു, ജോയിന്റ് സെക്രട്ടറിമാരായ മാന്പളളി ജി. ആർ. രഘുനാഥൻ, ചവറ ബെഞ്ചമിൻ ,വിജയശ്രീ മധു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.