ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു.
ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ് സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.