കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​രം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം പ്ര​യാ​ഗ്‍​രാ​ജി​ൽ​നി​ന്നു മ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പു​രി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​ർ ബി​ലാ​സ്പു​രി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റാ​യ്പു​രി​ൽ എ​ത്തി അ​വി​ടെ​നി​ന്ന് പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്കു പോ​യ​താ​ണ് മ​ല​യാ​ളി​ക​ൾ. തി​രി​കെ റാ​യ്പു​രി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഐ​യ്മ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ നാ​യ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment