ലക്നോ: മഹാ കുംഭമേളയിൽ എത്തിയ സ്ത്രീകളുടെ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ഇയാളെ പ്രയാഗ്രാജ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താമസിക്കുന്ന അമിത് കുമാർ ഝായാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ നേടുന്നതിനും പണം സമ്പാദിക്കാനുമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ 296/79 വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.