വളരെ പ്രശസ്തമാണ് പ്രയാഗ്രാജിലെ കുംഭമേള. മഹാ കുംഭമേള ആഘോഷത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’. മുള്ളുകൾക്കുള്ളിൽ കിടന്നാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. മുള്ളിൽ കിടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ് ഇങ്ങനെ കിടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതൊരിക്കലും തന്നെ വേദനിപ്പിക്കുന്നില്ലെന്നും കാന്റെ വാലെ ബാബ പറയുന്നു.
‘ഞാന്‍ ഗുരുവിനെ സേവിക്കുന്നു. ഗുരു നമുക്ക് അറിവ് നല്കി പൂര്‍ണ ശക്തി നല്കി. ഇത് ചെയ്യാന്‍ എന്നെ സഹായിക്കുന്നത് ദൈവത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 50 വര്‍ഷമായി എല്ലാ വര്‍ഷവും ഞാന്‍ ഇത് ചെയ്യുന്നു. ഞാന്‍ അത് ചെയ്യുന്നത് എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ല. എനിക്ക് കിട്ടുന്ന ദക്ഷിണയുടെ പകുതി ഞാന്‍ സംഭാവന ചെയ്യുകയും ബാക്കി എന്റെ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു,’ എന്ന് ‘കാന്റെ വാലെ ബാബ’ പറഞ്ഞു.