അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​ഴ​ക​ൾ കാ​റ്റി​ൽ പ​റ​ക്കു​ന്നു, ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളു​മാ​യി സോ​ഷ്യ​ൽ‌ മീ​ഡി​യ കീ​ഴ​ട​ക്കി കൊ​ച്ചു സു​ന്ദ​രി: വൈ​റ​ലാ​യി കും​ഭ​മേ​ള​യി​ലെ മാ​ല വി​ൽ​പ​ന​ക്കാ​രി

മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ മാ​ല വി​ൽ​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​യി മാ​റി​യ​ത്. ഈ ​കൊ​ച്ചു സു​ന്ദ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും വീ​ഡി​യോ പ​ക​ർ​ത്താ​നും സെ​ൽ​ഫി​ക്കും ഒ​ക്കെ​യാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത്.

മ​ണ​ലി​ന്‍റെ നി​റ​മാ​ണ് അ​വ​ൾ​ക്ക്. അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​യി​ഴ​ക​ൾ കാ​റ്റ​ത്ത് പാ​റി​പ്പ​റ​ക്കു​ന്ന​ത് അ​വ​ളു​ടെ മാ​റ്റ് കൂ​ട്ടു​ന്നു. അ​തി​ലെ​ല്ലാം ഉ​പ​രി ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളാ​ണ് ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ​ത്. അ​വ​ളു​ടെ ക​ഴു​ത്തി​ൽ നി​റ​യെ വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ല​ക​ൾ കാ​ണാം. ഒ​പ്പം വി​ൽ​ക്കാ​നെ​ടു​ത്തി​രി​ക്കു​ന്ന മാ​ല​ക​ൾ അ​വ​ളു​ടെ കൈ​നി​റ​യെ തൂ​ക്കി​യി​ട്ടി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ വീ​ഡി​യ​യോ​യ്ക്ക ക​മ​ന്‍റു​മാ​യി എ​ത്തി. എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ ക​ണ്ണു​ക​ൾ എ​ന്നാ​ണ് ചി​ല​ർ ക​മ​ന്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ത്ര സു​ന്ദ​രി​യാ​ണ​വ​ൾ എ​ന്ന് ക​മ​ന്‍റ് ന​ൽ​കി​യ​വ​രും ഉ​ണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

A post shared by Shivam Lakhara (@shivam_bikaneri_official)

Related posts

Leave a Comment