തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയെ മുന്നണി കൂട്ടായി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചെങ്ങന്നൂരിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമയമാകുന്പോൾ ചെങ്ങന്നൂരിലെ സ്ഥാനാർഥിയെ എൻഡിഎ യോഗം ചേർന്ന് നിശ്ചയിക്കും. സ്ഥാനാർഥി ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.