തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കെതിരേ എല്‍ഡിഎഫ് ഇന്ന് വൈകിട്ട് നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സമരമാണ് നടക്കാന്‍ പോകുന്നത്. നോട്ട് മാറ്റി വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനെ കുറ്റം പറയുന്നവരാണ് മനുഷ്യച്ചങ്ങല പിടിച്ച് കേരളം മുഴുവന്‍ ക്യൂ നില്ക്കാന് പോകുന്നതെന്നും കുമ്മനം കളിയാക്കി.
സ്പോണ്സര് പ്രോഗാം..! എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങല സമരത്തെ പരിഹസിച്ച് കുമ്മനം
