കൊച്ചി: ബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന് 60 രൂപയാക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ.
ബിജെപിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരും. അങ്ങനെ എങ്കിൽ 60 രൂപക്ക് പെട്രോൾ ലഭ്യമാക്കാൻ കഴിയുമെന്നും കുമ്മനം പറഞ്ഞു.
ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും കുമ്മനം വ്യക്തമാക്കി.
പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കോൽക്കത്ത: പെട്രോൾ പന്പിലെ ഹോർഡിംഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ(സിഇഒ).
72 മണിക്കൂറിനകം മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യത്തിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു നല്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനെതിരെയും തൃണമൂൽ പരാതി നല്‍കിയിരുന്നു.