തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരന് സ്ഥാപന ഉടമ മുഴുവൻ പണവും തിരികെ നൽകും. രാഷ്ട്രിയ സമ്മർദ്ദത്തെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതെന്നാണ് സൂചന.
ആറൻമുള സ്വദേശിയായ ഹരികൃഷ്ണനാണ് പരാതിക്കാരൻ. ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയനാണ് പണം തിരികെ നൽകാമെന്ന് അറിയിച്ചത്.
പുതിയതായി ആരംഭിക്കുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2018 മുതൽ പണം വാങ്ങിയതെന്ന് ആറന്മുള സ്വദേശി ഹരികൃഷ്ണന് നല്കിയ പരാതിയില്‍ പറയുന്നു.
പത്ത് പ്രതികളാണ് കേസിലുള്ളത്. പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ആറന്മുള പോലീസാണ് കേസെടുത്തത്. കുമ്മനത്തിന്റെ മുൻ പിഎയാണ് കേസിലെ ഒന്നാം പ്രതി.
കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിനെതിരെ സർക്കാർ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബിജെപി വെള്ളിയാഴ്ച കരിദിനം ആചരിക്കും.