തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ തന്നെ ക്ഷേത്രദർശനം നടത്തിയശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും തൈക്കാട് അയ്യാ ഗുരു ആശ്രമത്തിലും പോയ ശേഷമാണ് കുമ്മനം രാജശേഖരൻ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചത്.
തിരുവനന്തപുരത്ത് വലിയ വിജയം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് മുന്നണികളും കുമ്മനം രാജശേഖരൻ തോൽക്കണം എന്ന് മാത്രമാണ് പറയുന്നതെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന് പറഞ്ഞു.