തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ സിപിഎം തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി രക്തസാക്ഷി കുടുംബങ്ങളെ സന്ദർശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടുകൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്.
കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് രമിത്തിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രമാണുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. ഇവരുടെ കുടുംബങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.