തിരുവനന്തപുരം: പിണറായിയുടെ ഭരണത്തിൽ കേരളം ആത്മഹത്യാ മുനന്പായി മാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കെഎസ്ആർടിസി പെൻഷനേഴ്സിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നു. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വകയില്ലാതെ ജീവിതം വഴിമുട്ടി തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്പോൾ മറുവശത്ത് തൊഴിലാളി വർഗ നേതാക്കൾ പൊതുഖജനാവ് കട്ട് മുടിച്ച് അഴിമതിയും സുഖചികിത്സയും നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജീവിതത്തിന്റെ ഭൂരിഭാഗം സമയം കെഎസ്ആർടിസി എന്ന പൊതു മേഖലാ സ്ഥാപനത്തിനായി ഹോമിച്ച തൊഴിലാളികൾക്ക് അർഹതപ്പെട്ടതാണ് പെൻഷൻ. ഇത് മുടക്കിയത് മൂലം തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് സർക്കാർ നിഷേധിച്ചതെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.