തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് പറയാൻ ആർക്കും ആകില്ലെന്നും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമർശം ശരിയല്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ശബരിമല വിഷയം മതസ്പർധ വളർത്തുന്ന വിഷയമല്ല. ആചാര സംരക്ഷണത്തിന്റെ കാര്യമാണെന്നും കുമ്മനം വ്യക്തമാക്കി. മിസോറാം ഗവർണർ പദവി രാജിവച്ച സേഷം തലസ്ഥാനത്തെത്തിയ കുമ്മനം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.