മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ മരം വീണുള്ള അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് കോഴിക്കോട് പാളയത്തെ മുഹിയദ്ദീന്‍ പള്ളിക്ക് സമീപത്തുണ്ടായിരുന്ന വലിയ സൂര്യകാന്തി മരം റോഡിലേക്ക് വീണത്. കുമ്മനം രാജശേഖരന്റ വാഹന വ്യൂഹം കടന്നുപോയ ഉടനെയാണ് മരം കടപുഴകി വീണത്.
കുമ്മനം പോകുന്നതുകൊണ്ട് വാഹനങ്ങള്‍ക്ക് ഇതുവഴിയുളള സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും, ഓട്ടോറിക്ഷക്കും, ബൈക്കിനും മുകളിലേക്കാണ് മരം വീണത്. ഫയര്‍ഫോഴ്സിനും, പോലീസിനുമൊപ്പം നാട്ടുകാരും കൂടി രംഗത്തിറങ്ങിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.