കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ അപവാദവും അശ്ലീലവുമായ കാര്യങ്ങൾ ചിത്രീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി ലീഗൽ സെൽ പരാതി നൽകി. എറണാകുളം റൂറൽ എസ്പിക്കു ലീഗൽ സെൽ സംസ്ഥാന കണ്‍വീനർ കെ.ആർ. രാജഗോപാലാണു പരാതി നൽകിയത്.
അടിസ്ഥാനമില്ലാത്ത ഇത്തരം കുപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആവർത്തിക്കുന്നത് നിയമപരമായ കുറ്റമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങൾക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് കെ.ആർ. രാജഗോപാൽ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.