തിരുവനന്തപുരം: പിണറായി സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. കേരളത്തിൽ കടക്കെണിയിൽപ്പെട്ട് ആത്മഹത്യാ മുനന്പിലെത്തി നിൽക്കുന്ന കർഷകരെ സംരക്ഷിക്കാൻ പിണറായി സർക്കാർ തയാറാകുമോ എന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് എന്തിന് സർക്കാർ മറച്ചുവെക്കുന്നുവെന്നും റബർ കർഷകർക്കും നെൽകർഷകർക്കും സർക്കാർ സംരക്ഷണം നൽകുമോ എന്നും അദ്ദേഹം ചോദിച്ചു. നെല്‍കര്‍ഷകരുടെ നെല്ല് യഥാസമയം സംഭരിക്കാത്തതിനാല്‍ പാടത്ത് കിടന്ന് നഷ്ടപ്പെടുകയാണ്.
സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് വില നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2006ല്‍ നടപ്പില്‍ വന്ന വനാവകാശ നിയമം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. വനവാസികളെ പൗരന്മാരായി പരിഗണിക്കപ്പെടുന്ന ഈ നിയമം നടപ്പാക്കാന്‍ പിണറായി സർക്കാർ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയിക്കുന്നതാണ് എം.പി വീരേന്ദ്രകുമാറിന്റെ കൂറ് മാറ്റം. ഇന്നലെ വരെ യുഡിഎഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാര്‍ ഒരു രാഷ്ട്രീയ കാരണങ്ങളും മുന്നോട്ട് വയ്ക്കാതെയാണ് കൂറുമാറ്റം നടത്തിയിരിക്കുന്നത്.
നേതാക്കളുടെ ഈ കൂറുമാറ്റം അടയാളപ്പെടുത്തുന്നത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ഗൂഢാലോചനയും ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വോട്ട് കച്ചവടം നടത്തുന്ന ഇരു മുന്നണികളുടെ രാഷ്ട്രീയ പാരമ്പര്യവുമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരേയും യുഡിഎഫിനെതിരേയും വിമർശനങ്ങൾ ഉന്നയിച്ചത്