കോഴിക്കോട്: കേരളത്തിൽ ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നവെന്ന ആരോപണത്തിൽ തെളിവ് ഹാജരാക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. നിയമസഭാരേഖകളും തെളിവാണെന്നും കുമ്മനം പറഞ്ഞു.
ജനരക്ഷായാത്രയിലൂടെ ബിജെപി കേരളത്തെ കലാപ ഭൂമി ആക്കാനാണു ശ്രമിക്കുന്നതെന്നു കോടിയേരി തിങ്കളാഴ്ച ആരോപിച്ചിരുന്നു. ആർഎസ്എസുകാർ ഇപ്പോൾ സമാധാനത്തിന്റെ മാലാഖമാരാകാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.