തിരുവനന്തപുരം: മാതൃരാജ്യത്തോടു സ്നേഹമില്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൈനയിലേക്കു പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-ചൈന ബന്ധം വഷളായ സമയത്താണ് കോടിയേരി ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇത് ഗൗരവമുള്ളതാണ്. കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം- കുമ്മനം പറഞ്ഞു.
ദേശവിരുദ്ധ ശക്തികൾക്ക് കുട പിടിക്കുന്ന കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.