പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി അടിത്തറ ബലപ്പെടുത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരൻ.പാലക്കാട്ട് ഇന്നു രാവിലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗത്തിലാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. പാർട്ടിക്ക് പരാജയംസംഭവിച്ചിട്ടില്ല. യുഡിഎഫും എൽഡിഎഫും വോട്ടു കൂടുതൽ നേടിയത് വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ്.
ബിജെപി വിരുദ്ധ വികാരം ഉയർത്തിവിട്ടിട്ടും പ്രവർത്തകർ അടിപതറാതെ നിന്നു. ഇത്തരത്തിൽ ബിജെപി മലപ്പുറത്ത് കാഴ്ചവച്ചത് ധീരോദാത്തമായ പ്രകടനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്നലെ നടന്ന ബിജെപി കോർകമ്മിറ്റിയോഗത്തിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനനേതൃത്വത്തിന്, പ്രത്യേകിച്ച് കുമ്മനം രാജശേഖരന് വീഴ്ച പറ്റിയതായി വിമർശനം ഉയർന്നിരുന്നു.