ചങ്ങരംകുളം: ചേകനൂര്‍ മൗലവിയുടെ തിരോധാന കേസില്‍ പുനരാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ജനരക്ഷാ യാത്രയ്ക്കിടെ എടപ്പാളിലെത്തിയ കുമ്മനം ചേകനൂരിലെ മൗലവിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനിടെയാണ് ആവശ്യം ഉന്നയിച്ചത്. ഭീകരവാദത്തിനന്റെ മറ്റൊരു മുഖമാണ് ചേകനൂരിന്റെ തിരോധാനം എന്നും മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് പുതിയ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് കുമ്മനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനരക്ഷാ യാത്രക്കിടെ വഴിയിലുട നീളം വൈദ്യുതി തടസപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചതായും കുമ്മനം പറഞ്ഞു. രാവിലെ പത്തരയോടെയാണ് ചേകനൂര്‍ മൗലവിയുടെ വീട് പ്രവര്‍ത്തകര്‍ക്ക് ഒപ്പം കുമ്മനം സന്ദര്‍ശിച്ചത്. വി. മുരളീധരനും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.