തിരുവനന്തപുരം: സിപിഎം നടപടിയെടുത്ത സാഹചര്യത്തിൽ മന്ത്രി എം.എം. മണി ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ കോടിയേരിക്കും പിണറായിക്കും രണ്ട് നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാൻ ബുധനാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടത്.