ന്യൂഡൽഹി: പ്രളയക്കെടുതികൾ നേരിടുന്ന കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.
കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളോടു കേന്ദ്രത്തിനു പൂർണ പിന്തുണയും യോജിപ്പുമുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും പുനർ നിർമാണത്തിനും എല്ലാ സഹായങ്ങളും നൽകുമെന്നും മോദി ഉറപ്പു നൽകി.
പ്രളയത്തിൽ പുരാതന ക്രൈസ്തവ, ഹൈന്ദവ, മുസ്ലിം ആരാധനാലയങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിയന്തര സഹായം നൽകി ഇവയുടെ പുനർനിർമാണം സാധ്യമാക്കണമെന്നും കുമ്മനം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.