തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനത്ത് കുമ്മനം രാജശേഖരൻ തുടരുന്നത് കൂട്ടിലടച്ച കിളിയേപ്പോലെയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ. ഗവർണർ സ്ഥാനത്ത് തുടരാൻ കുമ്മനത്തിന് താത്പര്യമില്ല. കുമ്മനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് തന്റെയും പാർട്ടിയിലെ ഒരു വലിയ വിഭാഗത്തിന്റെയും ആഗ്രഹം.
അദ്ദേഹത്തെ മടക്കിക്കൊണ്ടു വരണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രാജഗോപാൽ പറഞ്ഞു. കുമ്മനം തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നേരത്തെ തന്നെ പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യപ്രതികരണവുമായി രാജഗോപാൽ രംഗത്തെത്തിയത്.