അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ കടയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച യുവാവിനെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തില്‍ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പല പ്രമുഖരും വ്യത്യസ്ത പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്നഒരു പ്രതിഷേധവുമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഐ സപ്പോര്‍ട്ട് കേരള ആദിവാസീസ്’ എന്ന ടാഗ് ലൈനും ചിത്രത്തിലുണ്ട്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര് അറസ്റ്റിലായി. എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ ഏഴ് വകുപ്പുകള്‍ ചുമത്തും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചിരുന്നു. മധുവിന്റെ മരണ കാരണം ആന്തിരകരക്തസാവ്രമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
മോഷണ ശ്രമം ആരോപിച്ചാണ് അട്ടപ്പാടി മുക്കാളിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മര്‍ദ്ദനത്തില്‍ അവശനായ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മര്‍ദ്ദനത്തിനുശേഷം പോലീസിന് നാട്ടുകാര്‍ മധുവിനെ കൈമാറുകയും അവശനായ മധുവിനെ പോലീസ് ആശുപത്രിയിലാക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു.
En route Attappady Tribal Village.Please join and pledge your support for #ISupportKeralaAdivasis pic.twitter.com/G6gsSlh36K
— KummanamRajasekharan (@Kummanam) February 24, 2018