ട്രോളുകളെ നല്ല മനസോടെ മാത്രമേ താന്‍ സ്വീകരിക്കാറുള്ളൂവെന്നും അത് തനിക്ക് എപ്പോഴും പോസിറ്റീവ് എമര്ജിയാണ് നല്‍കുന്നതെന്നും മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എത്തിയ കുമ്മനം രാജശേഖരന് പറഞ്ഞു.
മറ്റാരെക്കാളും കൂടുതലായി താങ്കള്‍ ട്രോളുകള്‍ ഏറ്റു വാങ്ങുകയാണല്ലോ എന്നും അതിന് കാരണമെന്താണെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് കുമ്മനം ഇത്തരത്തില്‍ പ്രതികരിച്ചത്.
പോസിറ്റീവ് എനര്‍ജിയാണ് ട്രോളുകള്‍ എനിക്ക് നല്‍കുന്നത്. അതെല്ലാം ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല, ട്രോളുകാര്‍ ഇപ്പോള്‍ ദാരിദ്രത്തിലാണ്. കുമ്മനം പറഞ്ഞു.
കേരളത്തിലേക്കുള്ള താങ്കളുടെ തിരിച്ചുവരവ് ട്രോളന്മാര് ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അവര്‍ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച് സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല. ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. അവരെങ്കിലും നമ്മുടെ പേര് ഓര്മിക്കുന്നുണ്ടല്ലോ. നല്ലതാണ്. ഒരു പോസിറ്റീവ് എനര്‍ജിയാണത്. -കുമ്മനം പറഞ്ഞു.