മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ്ഥാ​നം രാ​ജി​വ​ച്ചു; തിരുവനന്തപുരത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി : മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗ​വ​ർ​ണ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​ക്ക​ത്ത് രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന.

തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​ന​ത്തെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യം. ഈ ​അ​ഭി​പ്രാ​യം പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യോ​ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സും എ​ൽ​ഡി​എ​ഫും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​മ്മ​നം മ​ത്സ​ര രം​ഗ​ത്ത് വ​രു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത​യേ​റു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ജി​യ്ക്കു​ശേ​ഷം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​നം ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ആ​ഗ്ര​ഹം. കഴിഞ്ഞ വർഷം മേയ് 29നാണ് കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സ്ഥാനമേറ്റത്

Related posts