തിരുവനന്തപുരം: മുൻ മിസോറം ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ ശബരിമലയ്ക്ക് പുറപ്പെട്ടു. രാവിലെ 6.00 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് തിരിച്ചത്.ശബരിമല തന്ത്രി മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവകി അന്തർജ്ജനം കുമ്മനത്തിന് കെട്ട് താങ്ങി നൽകി.
ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ശബരിമല കർമ്മ സമിതി ദേശീയ ഉപാധ്യക്ഷൻ ഡോ ടി പി സെൻകുമാർ ഐ പി എസ്, സംവിധായകൻ വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. പന്തളം കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷമാകും അദ്ദേഹം സന്നിധാനത്ത് എത്തുക.