കുമ്മനം എഴുതുകയാണ്..!   ശശീന്ദ്രൻ അധികാരത്തിൽ തിരിച്ചെത്താൻ വളഞ്ഞ വഴിയിൽ ശ്രമങ്ങൾ നടത്തുന്നു; പാവങ്ങളുടെ പടത്തലവനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ഹൃദയവികാരം കാണാനുള്ള മനുഷ്യത്വമുണ്ടാകണമെന്ന് കുമ്മനം

തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ അധികാരത്തിൽ തിരിച്ചെത്താൻ വളഞ്ഞ വഴിയിൽ ശ്രമങ്ങൾ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫോണ്‍ വിവാദത്തിൽപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാർമ്മിക ആദർശ രാഷ്ട്രീയത്തിനേൽക്കുന്ന കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനെ പുറത്താക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പാടില്ലെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/kummanam.rajasekharan/posts/1399667410143042

Related posts