28 ലക്ഷം രൂപയുടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ കേ​സ്; ആറന്മുള സ്വദേശിയുടെ പരാതിയിൽ പറയുന്നതിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി മു​ന്‍​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് കേ​സ്. ആ​റ​ന്‍​മു​ള സ്വ​ദേ​ശി​യി​ല്‍ നി​ന്നും 28.75 ല​ക്ഷം രൂ​പ ത​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് കു​മ്മ​നം. ഒ​ന്നാം പ്ര​തി കു​മ്മ​ന​ത്തി​ന്‍റെ മു​ൻ പി​എ​യാ​ണ്.
പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പേ​പ്പ​ര്‍ ക​മ്പ​നി​യി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് 2018 മു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന് ആ​റ​ന്‍​മു​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​ത്ത് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പ​ണം ത​ട്ടി​പ്പ്, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ആ​റ​ന്‍​മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment