തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലപ്പുറത്ത് പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ടു കൂടി. മലപ്പുറം പാർട്ടിയുടെ ശക്തികേന്ദ്രമല്ലെന്നും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകൾ ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 970 വോട്ടുകൾ അധികം നേടാൻ ബിജെപിക്കായി.
മോശമോ തൊള്ളായിരത്തി എഴുപത്..! ഉപതെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ടു കൂടിയെന്ന് കുമ്മനം രാജശേഖരൻ
