നാല് ദിവസം പിന്നിട്ട കുമ്മനത്തിന്‍റെ യാത്ര ഇന്ന് കണ്ണൂർ വിടും; സമാപനം കൂത്തുപറന്പിൽ; യാത്ര നാളെ കോഴിക്കോട് ജില്ലയിൽ

പാ​നൂ​ർ: ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ യാ​ത്ര​യു​ടെ പ​ര്യ​ട​നം നാ​ലാം​ ദി​ന​മാ​യ ഇ​ന്നു പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​ നി​ന്ന് തുടങ്ങി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ​ടൊ​പ്പം കേ​ന്ദ്ര ജ​ല​വി​ഭ​വ മ​ന്ത്രി അ​ർ​ജു​ൻ മെ​ഗ്ബാ​ൾ, എം​പി​മാ​രാ​യ ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ, റി​ച്ചാ​ർ​ഡ്ഹേ എ​ന്നി​വ​രും ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു.

ജ​ന​ര​ക്ഷാ യാ​ത്ര ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കും. ജി​ല്ല​യി​ലെ പ​ര്യ​ട​ന സ​മാ​പ​നം വൈ​കു​ന്നേ​രം ആ​റി​ന് കൂ​ത്തു​പ​റ​ന്പ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ 12.30 ഓ​ടെ പ​ത്താ​യ​ക്കു​ന്നി​ലെ​ത്തി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം മൂ​ന്നി​ന് പ​ദ​യാ​ത്ര തു​ട​രും. 5.30 കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന്സ്റ്റേ​ഡി​യ​ത്തി​ലെ കെ.​ടി.​ജ​യ​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ശനിയാഴ്ച മു​ത​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് യാത്ര പര്യടനം നടത്തുക.

Related posts