ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി  ആ​ഘോ​ഷം; നാളെ കുമ്മാട്ടി; ഇ​രു​ചേ​രി​ക​ളി​ലു​മാ​യി 16 പൊ​യ്ക്കാ​ൽ കു​തി​ര​ക​ളാ​ണു​ള്ള​ത്

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി ആ​ഘോ​ഷി​ക്കും. താ​ല​പ്പൊ​ലി മി​നി ചി​ന​ക്ക​ത്തൂ​ർ പൂ​ര​മാ​കും. ദേ​ശ​ങ്ങ​ളി​ൽ കു​തി​ര​ക്കോ​ല നി​ർ​മാ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​ചേ​രി​ക​ളി​ലു​മാ​യി 16 പൊ​യ്ക്കാ​ൽ കു​തി​ര​ക​ളാ​ണു​ള്ള​ത്. ഈ ​കു​തി​ര​ക്കോ​ല​ങ്ങ​ളാ​ണ് ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത. ത​ട്ട​ക​ത്തി​ൽ പ​റ​യെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ​ചേ​രി​യി​ലെ വ​ട​ക്കും​മം​ഗ​ല​ത്താ​ണ് ഇ​പ്പോ​ൾ പ​റ​യെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി, പ​ല്ലാ​ർ​മം​ഗ​ലം, തെ​ക്കും​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന​കം പ​റ​യെ​ടു​പ്പു പൂ​ർ​ത്തി​യാ​യി.

വ​ട​ക്കും​മം​ഗ​ല​ത്തി​ന്‍റെ പ​റ​യെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ പാ​ല​പ്പു​റ​ത്തു​കൂ​ടി പ​റ​യെ​ടു​ക്കും. പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു ദേ​വി​യു​ടെ ഭൂ​ത​ഗ​ണ​ങ്ങ​ളാ​യ പൂ​ത​നും വെ​ള്ളാ​ട്ടും നാ​യാ​ടി​വേ​ഷ​ങ്ങ​ളും ത​ട്ട​ക​പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പൂ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട തി​ര​ക്കി​ലാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ൾ. കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ചേ​രി​ക​ളാ​യി നി​ര​വ​ധി സ്പെ​ഷ​ൽ വേ​ഷാ​ഘോ​ഷ​ങ്ങ​ളും ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ പ്രൗ​ഢി​ക്ക് മാ​റ്റു കൂ​ട്ടു​ന്ന​വ​യാ​ണ്.

പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ന് ഇ​രു​വ​രെ​യും അ​നു​മ​തി ല​ഭി​ക്കാ​ത്ത​ത് ഉ​ത്സ​വ​സം​ഘാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പൂ​രം താ​ല​പ്പൊ​ലി​നാ​ളി​ൽ താ​ല​പ്പൊ​ടി പാ​ട​ത്തു​നി​ന്നും ഭ​ഗ​വ​തി​യെ എ​ഴു​ന്ന​ള്ളി​ച്ചു കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് താ​ലം​ചൊ​രി​യ​ലും ന​ട​ക്കും. താ​ല​പ്പൊ​ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ ഒ​രു​ക്കി​യി​ക്കു​ന്ന​ത്. താ​ല​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി ഭ​ഗ​വ​തി​യെ എ​ഴു​ന്ന​ള്ളി​ച്ച് കൊ​ണ്ടു​വ​രു​ന്ന​താ​യാ​ണ് താ​ല​പ്പൊ​ലി സ​ങ്ക​ല്പം.

ക​ന്യ​ക​മാ​ർ താ​ല​വു​മേ​ന്തി താ​ല​പ്പൊ​ലി പാ​ട​ത്തു​നി​ന്ന് കാ​വി​ലേ​ക്കു നീ​ങ്ങും.പ​ണ്ടു കു​ള​പ്പു​ള്ളി മൂ​പ്പി​ൽ​നാ​യ​രാ​യി​രു​ന്നു താ​ല​പ്പൊ​ലി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. പ​ങ്കു​രാ​യി​ര​ത്തു നാ​യ​ർ കൊ​ണ്ടു​വ​രു​ന്ന പീ​ഠ​ത്തി​ൽ താ​ല​പ്പൊ​ലി പാ​ട​ത്തു​ള്ള പ​ന്ത​ലി​ലി​രു​ന്ന് അ​ദ്ദേ​ഹം താ​ല​പ്പൊ​ലി ക​ണ്ട​ത്തി​ൽ​നി​ന്നും ഓ​ടി ആ​ദ്യം കാ​വി​ലെ​ത്തു​ന്ന ക​ന്യ​ക​യ്ക്ക് സ​മ്മാ​നം ന​ല്കു​ന്ന പ​തി​വും ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​യ​റാം​പാ​റ നീ​ലി​ക്കാ​വി​ൽ​നി​ന്നും പ​ദ്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന പാ​ണ്ടി​മേ​ള​ത്തോ​ടെ താ​ല​പ്പൊ​ലി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങും. തു​ട​ർ​ന്ന് ചി​ന​ക്ക​ത്തൂ​ർ കാ​വു​മു​റ്റ​ത്ത് പാ​ണ്ടി​മേ​ളം തു​ട​രും.

ചെ​ർ​പ്പു​ള​ശേ​രി ആ​ന​ത്ത​റ​വാ​ട്ടി​ലെ അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ, ആ​ദി​നാ​രാ​യ​ണ​ൻ, അ​യ്യ​പ്പ​ൻ, നീ​ല​ക​ണ്ഠ​ൻ എ​ന്നീ ഗ​ജ​വീ​ര​ന്മാ​ർ അ​ണി​നി​ര​ക്കും. തു​ട​ർ​ന്നു ക​ന്പം​ക​ത്തി​ക്ക​ലും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും. പൂ​രം അ​ടു​ത്ത​തോ​ടെ ത​ട്ട​കം ആ​ഹ്ലാ​ദ​തി​മി​ർ​പ്പി​ലാ​ണ്. ഏ​ഴു​ദേ​ശ​ങ്ങ​ളി​ലും വ​ർ​ണ​വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. നാ​ളെ ചി​ന​ക്ക​ത്തൂ​രി​ൽ കു​മ്മാ​ട്ടി ആ​ഘോ​ഷി​ക്കും.

Related posts