കായിക, ടെലിവിഷന്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 75 പേരെ ഇതിനകം ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു.
ഇതില്‍ ബംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍സിബി അറസ്റ്റു ചെയ്ത മലയാളികളായ മുഹമ്മദ്അനൂപ് , റജീഷ് രവീന്ദ്രന്, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.
ഇവരെക്കൂടാതെ നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ റിമാന്‍ഡിലാണ്.
ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് ഇഡിക്കു നല്കിയ മൊഴി. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് പലരും പണം നല്‍കിയതെന്നും മൊഴിയിലുണ്ട്.
നേരത്തെ എന്‍സിബിക്കു നല്കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം മറച്ചുവച്ചിരുന്നു. ഈ മൊഴിയെ കുറിച്ചാണ് എന്‍സിബി പ്രധാനമായും അന്വേഷിക്കുന്നത്.
കുമരകത്തെ പാർട്ടി; അന്വേഷണം എങ്ങുമെത്തിയില്ല
ബിനീഷ് കൊടിയേരിയുടെ നേതൃത്വത്തിൽ കുമരകം കേന്ദ്രീകരിച്ച് നിശാപാർട്ടികൾ നടന്നെന്ന് തെളിവുകൾ സഹിതം വിവരം ലഭിച്ചിട്ടും സംഭവത്തിൽ ഒരു നടപടിയുമുണ്ടായില്ല.
കർശനമായ കോവിഡ് നിയന്ത്രണങ്ങൾക്കിടെയായിരുന്നു നിശാപാർട്ടി നടത്തിയത്. പാർട്ടികളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് അധികവും പങ്കെടുത്തിരുന്നത്.
വേമ്പനാട് കായലില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകളിലും പ്രദേശത്തുള്ള ചെറുതും വലുതുമായ 22ഓളം റിസോർട്ടുകൾ കേന്ദ്രീകരിച്ചുമാണ് പാര്‍ട്ടികൾ നടത്തിയിരുന്നത്.